പുതു തലമുറക്ക് ചന്ദ്രയാത്രയുടെ പ്രസക്തിയെ സംബന്ധിച്ച് അവബോധം നൽകുന്നതിനും ചന്ദ്ര യാത്രയുടെ വിവിധ തലങ്ങളെ മനസിലാക്കുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നു. 1969 ജൂലൈ 20 നാണ് മൈക്കിൾ കോളിൻസും സംഘവും ചന്ദ്രനിൽ എത്തുന്നത്. ജൂലൈ 21 നു ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനായി നീൽ ആംസ്‌ട്രോങ് അറിയപ്പെട്ടു.
“ഇത് മനുഷ്യന്റെ ചെറിയൊരു കാല്പവെപ്പാണെന്നും, മനുഷ്യരാശിക്ക് വലിയൊരു കുതിച്ചു ചാട്ടമാണെന്നും “പറഞ്ഞ നീൽ ആംസ്‌ട്രോങ്ങിന്റെ വാക്ക് ഇന്നും ഇന്ത്യക്ക് മുതൽകൂട്ടാവുന്നു. 2023 ജൂലൈ 14നു ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ യാനം ഐ. എസ് ആർ. ഒ സാധ്യമാക്കി. ഓഗസ്റ്റ് 23 ന് ഭ്രമണപഥത്തിൽ എത്തുമെന്നാണ് അനുമാനം.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ പെടുത്തലായാണ് എല്ലാവർഷവും ജൂലൈ 21 ചാന്ദ്ര ദിനമായി നാം ആചരിക്കുന്നത്. ചന്ദ്രദിനത്തെ തുടർന്ന് എ എം എൽ പി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റോക്കറ്റ് നിർമാണത്തിൽ സ്കൂൾ വിദ്യാർത്ഥിനി ശ്രീയ ചന്ദ്രയാൻ 3 എൽ വി എം 3എം 4 മാതൃക നിർമ്മിച്ചു. ഇത്തരം പരിപാടികൾ കേരളത്തിലെ എല്ലാ സ്കൂളുകളും നടത്തി വരാറുണ്ട്.