സോവിയറ്റ് യൂണിയന്റെ കാലംതൊട്ട് റഷ്യയുടെ സപേസ് ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മിഖായേൽ മറോവ്. ലൂണാ-25 തകർന്നതോടെ കുഴഞ്ഞുവീണു ശാസ്ത്രജ്ഞൻ. “ലൂണ-25 എന്റെ ജീവിതമായിരുന്നു കൂടാതെ ഞങ്ങളുടെ ചാന്ദ്ര ദൗത്യത്തിന്റെ അവസാന പ്രതീക്ഷ കൂടിയായിരുന്നു” ലൂണ-25 ലാൻഡിങ്ങിനു മുൻപ് ചന്ദ്രോപരിതലത്തിൽ തകർന്നതോടെ കുഴഞ്ഞുവീണ മുതിർന്ന ശാസ്ത്രജ്ഞൻ മിഖായേൽ മറോവിന്റെ വാക്കുകളാണിത്. മോസ്കോയിലെ ആശുപത്രിയിലാണ് മിഖായേൽ ഉള്ളത്. ദൗത്യം പരാജയപ്പെട്ടതിനെതുടർന്ന് ആരോഗ്യനിലവഷളാവുകയും 90 കാരനായ ഇദ്ദേഹത്തെ ശനിയാഴ്ച ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായി ഇൻഡിപെൻഡൻസ് റിപ്പോർട്ട് പറയുന്നു. ലൂണ- 25ന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ചർച്ച ചെയ്യപ്പെടുകയും കർശനമായി പരിശോധിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.