pookkottur

കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,607 പേര്‍ക്ക്; മരണം 98; ചികിത്സയിലായിരുന്ന 20,108 പേരുടെ പരിശോധനാഫലം നെഗറ്റീവ്..!

pookkottur - 1 year ago

ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു; ഞായറാഴ്ച 3,051 പേര്‍ക്ക് വൈറസ്ബാധ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.90 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,965 പേര്‍ ഉറവിടമറിയാതെ 36 പേര്‍ക്ക് ആരോഗ്യ മേഖലയില്‍ നാല് പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 30,182 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 74,517 പേര്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി. ഇന്ന് 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം പിന്നിട്ടത്. 4,00,325 പേരാണ് ഇതുവരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രോഗവ്യാപന ഭീതിക്കിടയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണക്കുകള്‍. അതേസമയം ഞായറാഴ്ച ജില്ലയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 43 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 783 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 526 പേരും 177 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 474 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,665 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്. മലപ്പുറം ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 26 ആലങ്കോട് 24 ആലിപ്പറമ്പ് 26 അമരമ്പലം 22 ആനക്കയം 40 അങ്ങാടിപ്പുറം 25 അരീക്കോട് 55 ആതവനാട് 57 ഊരകം 19 ചാലിയാര്‍ 23 ചീക്കോട് 60 ചേലേമ്പ്ര 14 ചെറിയമുണ്ടം 12 ചെറുകാവ് 27 ചോക്കാട് 28 ചുങ്കത്തറ 23 എടക്കര 42 എടപ്പറ്റ 28 എടപ്പാള്‍ 28 എടരിക്കോട് 11 എടവണ്ണ 31 എടയൂര്‍ 48 ഏലംകുളം 12 ഇരിമ്പിളിയം 09 കാലടി 08 കാളികാവ് 50 കല്‍പകഞ്ചേരി 22 കണ്ണമംഗലം 21 കരുളായി 15 കരുവാരക്കുണ്ട് 58 കാവനൂര്‍ 51 കീഴാറ്റൂര്‍ 19 കീഴുപറമ്പ് 24 കോഡൂര്‍ 33 കൊണ്ടോട്ടി 44 കൂട്ടിലങ്ങാടി 10 കോട്ടക്കല്‍ 22 കുറുവ 16 കുറ്റിപ്പുറം 46 കുഴിമണ്ണ 24 മക്കരപ്പറമ്പ് 09 മലപ്പുറം 52 മമ്പാട് 24 മംഗലം 19 മഞ്ചേരി 117 മങ്കട 61 മാറാക്കര 29 മാറഞ്ചേരി 25 മേലാറ്റൂര്‍ 28 മൂന്നിയൂര്‍ 19 മൂര്‍ക്കനാട് 74 മൂത്തേടം 22 മൊറയൂര്‍ 54 മുതുവല്ലൂര്‍ 26 നന്നമ്പ്ര 16 നന്നംമുക്ക് 17 നിലമ്പൂര്‍ 37 നിറമരുതൂര്‍ 03 ഒതുക്കുങ്ങല്‍ 19 ഒഴൂര്‍ 11 പള്ളിക്കല്‍ 11 പാണ്ടിക്കാട് 34 പരപ്പനങ്ങാടി 38 പറപ്പൂര്‍ 20 പെരിന്തല്‍മണ്ണ 41 പെരുമണ്ണ ക്ലാരി 13 പെരുമ്പടപ്പ് 21 പെരുവള്ളൂര്‍ 05 പൊന്മള 12 പൊന്മുണ്ടം 12 പൊന്നാനി 64 പൂക്കോട്ടൂര്‍ 21 പോരൂര്‍ 32 പോത്തുകല്ല് 46 പുലാമന്തോള്‍ 67 പുളിക്കല്‍ 21 പുല്‍പ്പറ്റ 45 പുറത്തൂര്‍ 05 പുഴക്കാട്ടിരി 13 താനാളൂര്‍ 06 താനൂര്‍ 08 തലക്കാട് 15 തവനൂര്‍ 13 താഴേക്കോട് 51 തേഞ്ഞിപ്പലം 23 തെന്നല 12 തിരുനാവായ 27 തിരുവാലി 17 തൃക്കലങ്ങോട് 38 തൃപ്രങ്ങോട് 16 തുവ്വൂര്‍ 58 തിരൂര്‍ 43 തിരൂരങ്ങാടി 21 ഊര്‍ങ്ങാട്ടിരി 38 വളാഞ്ചേരി 33 വളവന്നൂര്‍ 30 വള്ളിക്കുന്ന് 25 വട്ടംകുളം 13 വാഴക്കാട് 28 വാഴയൂര്‍ 35 വഴിക്കടവ് 41 വെളിയങ്കോട് 25 വേങ്ങര 25 വെട്ടത്തൂര്‍ 17 വെട്ടം 15 വണ്ടൂര്‍ 42

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live