പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്ത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്‌ക്കെതിരെ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരിക്കുന്നു. അർഹരായ പലരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരിൽ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മൻ പ്രസ്താവിക്കുന്നു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തികൊണ്ട് വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം.