വയനാട് കണ്ണോത്തുമലയിലെ വാഹന അപകടത്തിൽ മരിച്ചവരുടെ പൊതുദർശനം തുടങ്ങി മക്കിമല സർക്കാർ എൽ പി സ്കൂളിൽ വെച്ചാണ് പൊതുദർശനം. മരിച്ചവരുടെ കുടുംബത്തിന് രണ്ടുദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 9 പേരാണ് ഈ അപകടത്തിൽ മരിച്ചത് 9 പേരുടെ ശരീരവും ഇവിടെ എത്തിച്ചിട്ടുണ്ട്. മന്ത്രി എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു എംഎൽഎ, ടി സിദ്ദീഖ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിട്ടുണ്ട്. അന്ത്യാഞ്ജലി അർപ്പിച്ചതിനുശേഷം കുടുംബത്തിന് മൃതദേഹം വിട്ടു നൽകുക.