വയനാട്; കൽപറ്റയിൽ വിദ്യാർത്ഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു.മടക്കമല ഒഴക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ധീൻ മുസ്‌ലിയാരുടെ മാക്കൻ സിനാന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കിടന്ന സിനാൻ സമീപത്തെ ജനലിൽ ആണ് ഫോൺ വെച്ചിരുന്നത്. ഉറങ്ങുന്നതിനിടയിൽ മൊബൈലിൽ നിന്ന് ശബ്ദം കേൾക്കുകയും മൊബൈൽ ദൂരേയ്ക് തട്ടിമാറ്റുകയും ചെയ്തു . അല്പസമയത്തിനു ശേഷം ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിനാൻ പറഞ്ഞു.