Riding on the car door at the pass; Police registered a caseRiding on the car door at the pass; Police registered a case

താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടിയെടുത് പോലീസ്. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്ക് ഹൈവേ പോലീസ് ആയിരം രൂപ പിഴ ചുമതി. കാറിന്റെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രധാമിക നിഗമനം. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് 1000 രൂപ പിഴ ഈടാക്കി. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *