KSRTC bus overturned in Wayanad.

വയനാട് ബത്തേരി പുൽപ്പള്ളി റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു.പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് കെഎസ്ആർടിസി ബസ്സ് അപകടത്തിൽപെട്ടത്

ബസ് മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ റോഡിൽ നിന്നും വലതുവശത്തേക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. ബസ്സിൽ16 യാത്രക്കാരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ അടുത്തുള്ള ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും പരുക്ക്‌ ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *