വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലയെന്ന് തീരുമാനം. കുപ്പാടി മൃഗപാരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ തിരുവനന്തപുരം മൃഗശാലയിലേക്ക് രണ്ട് കടുവകളെ മാറ്റാൻ ശ്രമം തുടങ്ങി. വനംവകുപ്പിന്റെ വിദഗ്ധസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കടുവയുടെ പല്ലുകൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. അതുപോലെ വലതു കണ്ണിന് കാഴ്ചക്കുറവുമുണ്ട്. ഇത് പരിഗണിച്ചാണ് കാട്ടിലേക്ക് അയക്കേണ്ടന്ന തീരുമാനമെടുത്തത്. ഒപ്പം പനംവള്ളി നിവാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
