സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മാനന്തവാടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ സംഭവം. വിദ്യാർത്ഥികൾ ഔട്ട്ലെറ്റിനു മുന്നിൽ നിൽക്കുന്നത് കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ഒരാൾ വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി ബിവറേജിൽ നിന്നും മദ്യം വാങ്ങി നൽകുകയായിരുന്നു. മദ്യം വാങ്ങി നൽകിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.