ത്യശ്ശൂർ അത്താണി വെടിപ്പാറയിൽ വിട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ഇന്ന് പുലർച്ചെയാണ് സംഭവം. കാറും ബൈക്കു ഓട്ടോറിക്ഷയും കത്തി നശിച്ചു .പുതുപ്പറമ്പിൽ അജയന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിന്റെ മുൻഭാഗത്തെ ജനലിനും തീ പിടിച്ചു. വടക്കാഞ്ചേരി പോലീസും അഗ്നിശമന സേനയും ചേർന്നാണ് തീ അണച്ചത്. കുടുംബാംഗങ്ങൾ പുറത്തേക് ഓടിയതിനാൽ പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടു.