Two youths died when their bike lost control and hit an electric post.Two youths died when their bike lost control and hit an electric post.

തൃശൂര്‍ ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന്‍ സോജന്‍(19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്നും അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

തലയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. അമിതിവേഗതയാണ് ബൈക്ക് അപകടത്തിന് കാരണമെന്ന് പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *