Two youths died when the car ran out of control and hit a treeTwo youths died when the car ran out of control and hit a tree

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക്‌ ദാരുണാന്ത്യം. തൃശ്ശൂർ കയ്പമംഗലം വഞ്ചിപ്പുരയിലാണ് സംഭവം. മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിന്റെ മകൻ ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ ഏഴ് പേരാണ് അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെട്ടു. അഭയ്, കൃഷ്ണ, അനന്തു, അർജുൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. പോലീസ് നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *