Sandalwood robbery gang arrested in Thrissur

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തും. ഇതിൽ ഉൾപ്പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നീലിമല, ശങ്കർ, കുബേന്ദ്രൻ എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായവരെ ചോദ്യംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *