തൃശൂർ: ഡെങ്കിപ്പനി ബാധിച്ച് ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. രാവിലെ 6.30 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. ആറാം തിയ്യതിയാണ് അമ്മാളുക്കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന അമ്മാളുക്കുട്ടിയെ തുടർന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു.