നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദിച്ചെന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ ഇന്ന് പണിമുടക്കും. തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും ഏഴു നേഴ്സുമാരെ സസ്പെൻഡ് ചെയ്ത വിഷയത്തിലാണ് ലേബർ ഓഫീസർ നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. തൃശൂരിൽ ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ മർദ്ദിച്ചുവെന്നാണ് നേഴ്സുമാരുടെ പരാതിയിൽ പറയുന്നത്.