തൃശൂർ: തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംശയരോഗമാണ് കൊലചെയ്യാൻ കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെയായിരുന്നു ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണൻ(50) ഭാര്യയെ തലയ്ക്കടിച്ചു കൊന്നു എന്ന് അറിയിക്കുകയായിരുന്നു. പ്രതിയുമായി പൊലീസിന് വീട്ടിലെത്തിയപ്പോൾ മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. മുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു സുലി. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും സുലിയുടെ ജീവന്‍ രക്ഷിക്കാനായില്ല.