Grandfather and grandmother were hacked to death by their grandson in ThrissurGrandfather and grandmother were hacked to death by their grandson in Thrissur

തൃശൂർ: തൃശൂരിൽ ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് വൈലത്തൂരിലാണ് ദാരുണമായ സംഭവം നടന്നത്. മാനസികാരോഗ്യത്തിന് ചികിൽസയിലുള്ള കൊച്ചു മകൻ അക്മൽ ആണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65) , ഭാര്യ ജമീല (60) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് അക്മൽനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് അക്മൽ താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ചെറുമകനെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയും മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *