തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരി കേസിൽ എക്സെസിനെതിരെ കേസിൽ പ്രതിയാക്കപ്പെട്ട ഷീലാ സണ്ണി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ എക്സൈസിന് വേണ്ട നടപടികൾ ചെയ്യുന്നില്ലെന്ന് ഷീല സണ്ണി ആരോപിച്ചു. പ്രതിയെന്ന് സംശയിക്കുന്നവരെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ ആയിലെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അന്വേഷണ സംഘം അറിയിച്ചെന്നും ഷീല വെളിപ്പെടുത്തി. കേസിൽ അട്ടിമറിയുണ്ടാകുമോ എന്ന് ഭയമെന്നും ഷീല പറഞ്ഞു.
