തൃശൂർ: കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പോലീസ് പിടിയിൽ. ഇയാൽ സ്വദേശി രബിലേഷ്, അണ്ടത്തോട് സ്വദേശി അൻവർ എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചു വാഹനമോടിച്ച ബസ്സ് ഡ്രൈവർമാരെ പൊലീസ്
പിടികൂടുകയും തുടർന് ബസ്സുകൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.