തൃശ്ശൂർ എറണാകുളം ജില്ലാ അതിർത്തിയിലെ കാലടി പ്ലാന്റേഷൻ, അതിരപ്പള്ളി എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. എസ്റ്റേറ്റിലെ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാനം ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലാണ് ജനങ്ങൾ. കൃഷി ഉൾപ്പെടെ വീടുകളും ഷെഡുകളും കാട്ടാന തകർത്തു. വന്യ മൃഗാശല്യം രൂക്ഷമായതോടെ തൊഴിലാളികൾ കമ്പനി കോർട്ടേഴ്സുകൾ വിട്ടുപോകേണ്ട അവസ്ഥയിലാണ്. വന്യമൃഗ ശല്യം തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.