Boat overturned in Thrissur; The bodies of two missing persons have been found

തൃശ്ശൂരിൽ പിച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. നാലു പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. പൊട്ടിമട സ്വദേശി ശിവപ്രസാദ് നീന്തി കയറുകയും മൂന്നു പേരെ കാണാതായ വിവരം അറിയിക്കുകയുമായിരുന്നു. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശേരി കുടിയിൽ ബിബിൻ (26) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. കാണാതായ സിറാജി (30) നായി തിരച്ചിൽ തുടരുകയാണ്. രാവിലെ 11:00 ആണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് 12 ഓടെ ബിബിന്റെ മൃതദേഹം കണ്ടെടുത്തു. പോലീസും ഫയർഫോഴ്സും ഇന്നലെ രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *