തൃശ്ശൂരിൽ പിച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. നാലു പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. പൊട്ടിമട സ്വദേശി ശിവപ്രസാദ് നീന്തി കയറുകയും മൂന്നു പേരെ കാണാതായ വിവരം അറിയിക്കുകയുമായിരുന്നു. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശേരി കുടിയിൽ ബിബിൻ (26), കൊള്ളിക്കാട് സ്വദേശി നൗഷാദ് എന്ന സിറാജ്(30) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. പോലീസും ഫയർഫോഴ്സും ഇന്നലെ രാത്രി മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.