തിരുവനന്തപുരം പോത്തൻകോട് വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേതാജിപുരം കല്ലംപള്ളി വീട്ടിൽ അന്തപ്പൻ എന്ന എം ദിനീഷ്, നേതാജിപുരം കലാഭവനിൽ എം ശ്യാംകുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ നേതാജിപുരം സ്വദേശി നവാസിന്റെ വീട് ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. നവാസും പ്രതികളും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. തുടർന്ന് ഏകദേശം മുപ്പതോളം വരുന്ന സംഘം നവാസിന്റെ വീട്ടിലേക്ക് എത്തി ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനലുകളും സ്കൂട്ടറുകളും അടിച്ചു തകർത്തു. നിലവിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.