തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച ഒന്നരകിലോയിലധികം വരുന്ന കഞ്ചാവുമായി വന്ന യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം പള്ളിത്തുറ സ്വദേശി എഡ്‌വിനെ(42) ആണ് പിടിയിലായത്.
ബീമാപള്ളിയിൽ നിന്ന് എഡ്‌വിൻ സ്‌കൂട്ടറിൽ കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പൊലീസ് അതിസാഹസികമായി പിൻതുടർന്ന് പിടികൂടിയത്. ഇയാൾ പോലീസിനെ കണ്ട് സ്‌കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടരുക്കയായിരുന്നു. പ്രതിയുടെ വീടിന് സമീപം വച്ച് പൊലീസ് സംഘം ബലംപ്രയോഗിച്ച് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച് സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.