തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ കുഞ്ഞ് മരിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.