തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവം ചികിത്സാ പിഴവാണെന് കുടുംബം. കൊല്ലം ചടയമംഗലം സ്വദേശി അശ്വതി (32)ആണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയ ചെയ്തശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബം പരാതിയിൽ ഉന്നയിക്കുന്നത്. അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.