The head of the household was attacked by youths as young as 16 years old for questioning the gathering near his house.The head of the household was attacked by youths as young as 16 years old for questioning the gathering near his house.

തിരുവനന്തപുരത്ത് വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരൻ അടക്കമുളള യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോവളം കെ.എസ്.റോഡ് വേടർ കോളനിയിൽ താമസിക്കുന്ന സുചീന്ദ്രനെ(40) ആണ് സംഘം ആക്രമിച്ചത്. വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട് ശരീത്തിലിടിച്ചുമാണ് ആക്രമിച്ചത്. കെ.എസ്. റോഡ് വേടർകോളനി ഒലിപ്പുവിള വീട്ടിൽ ബേബി സദനത്തിൽ രാഹുൽ(22) പാറവിള വീട്ടിൽ ജിത്തു(24) പതിനാറുകാരൻ അടക്കം മൂന്നുപേരെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. പരിക്കേറ്റ സുചീന്ദ്രന്റെ പരാതി പ്രകാരം കോവളം പൊലീസ് കേസെടുക്കുകയായിരുന്നു. പതിനാറുകാരൻ ഒഴികെയുളള രണ്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *