തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ നാലിന് എത്തില്ലെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ 15 വൈകുന്നേരം നാലിനായിരിക്കും കപ്പൽ എത്തുക. കടലിൽ ചെറിയ പ്രതിസന്ധികളെ തുടർന്ന് കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോബാളും സ്വീകരിക്കാൻ എത്തുമെന്ന് മന്ത്രി പറഞ്ഞു. 2024 മെയിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ കപ്പൽ ഇപ്പോൾ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. ഷെൻഹുവ 15 എന്ന ചൈനീസ് ചരക്ക് കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്താൻ പോകുന്നത്.
