തിരുവനന്തപുരം പാലോട് കെട്ടിടത്തിൽ നിന്ന് വീണ 42 കാരന്റെ മരണം കൊലപാതകമെന്ന് സംശയം. സുഭാഷ് കുമാറാണ് കെട്ടിടത്തിൽ നിന്ന് വീണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി 11:00 മണിയോടുകൂടിയാണ് അപകടം. മൂന്നു പേരെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പഴയ ഇരുനില കെട്ടിടത്തിലെ മുകളിലെ മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന സുഭാഷ് കുമാർ ആണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടത്. മുറിയിൽ വെച്ച് സുഹൃത്തുക്കളുമായി മദ്യപിക്കാർ ഉണ്ടായിരുന്നു. ഇന്നലെയും മദ്യപാനം നടന്നിരുന്നു. ഇതിനിടയിലാണ് ഇയാൾ ജനലിലൂടെ താഴേക്ക് വിഴുന്നത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മരണപ്പെട്ടു. ഇപ്പോൾ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.