The conductor dropped the student off the KSRTC bus

സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി നൽകാതെ കെഎസ്ആർടിസി ബസ്സിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ. ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി. തിരുവനന്തപുരം നെടുമങ്ങാടാണ് കഴിഞ്ഞ ദിവസം രാവിലെ 6.40 യാണ് സംഭവം. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടുക്കയും തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. 18 രൂപയായിരുന്നു ബസ് ചാർജ്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നൽകാമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാർത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടുക്കയും ബാക്കി തുക നൽകാതെ കണ്ടക്ടർ ദേഷ്യപ്പെടാൻ തുടങ്ങുകയുമായിരുന്നു. തിരിച്ചു വീട്ടിൽ പോകാൻ പണമില്ലെന്നും ബാക്കി തുക നൽകണമെന്നും കുട്ടി ആവശ്യപ്പെട്ടു. പിന്നീട് കുട്ടിയുടെ പിതാവ് നെടുമങ്ങാട് പോലീസിന് പരാതി നൽകി. പോലീസ് സ്റ്റേഷനിൽ എത്തി കണ്ടക്ടർ കുട്ടിയോട് മാപ്പ് പറഞ്ഞു. പണവും തിരിച്ചു നൽകി.

Leave a Reply

Your email address will not be published. Required fields are marked *