The body of one more person who went missing after the fishing line overturned in Mudalapoj has been found.The body of one more person who went missing after the fishing line overturned in Mudalapoj has been found.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സുരേഷിൻറെ മൃതദേഹം. റോബിൻ എഡ്വിൻ, ബിജു ആന്റണി എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതൽ തെരച്ചിൽ നടത്തിവരുകയാണ്. സുരേഷിൻറെ മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *