തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തി പരിക്കേൽപ്പിച്ചു. മർദ്ദന കേസിൽ പ്രതിയായ വിമൽ ജോസാണ് സാക്ഷിയെ കുത്തിയത്. തനിക്കെതിരെ സാക്ഷി പറഞ്ഞ കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്. സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.