തിരുവനന്തപുരം റേഡിയോ ജോക്കി രാജേഷ് പദത്തിൽ രണ്ടുമൂന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻകൊലപാതകം കൂടിയായിരുന്നു ഇത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത് എന്നാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ മൊത്തം 11 പ്രതികൾ ഉണ്ടായിരുന്നു അതിൽ 9 പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതിയായിട്ടുള്ള അബ്ദുൽ സത്താറിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനു സത്താർ വിദേശത്തു വെച്ച് ക്വട്ടേഷൻ നൽകി. അബ്ദുൽ സാലിഹും, കായംകുളത്തെ ക്വട്ടേഷൻ സംഘതലവൻ അപ്പുണ്ണിയും ചേർന്ന് നടത്തിയ കൊലപാതകമെന്നായിരുന്നു കേസ്. ഇതിനുശേഷം അപ്പുണ്ണി ചെന്നൈയിലേക്ക് പോകുകയും പിന്നാലെ പോലീസ് ഒരാഴ്ചയ്ക്കുള്ളിൽ അപ്പുണ്ണിയെ കണ്ടെത്തുകയും ചെയ്തു. അതിനുശേഷം നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സാലികിനെയും കണ്ടെത്തുന്നു. ഒന്നാം പ്രതി ആയിട്ടുള്ള അബ്ദുൽ സത്താറിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.