Milma will stop milk supply to the inpatients of the medical college todayMilma will stop milk supply to the inpatients of the medical college today

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും. 1 കോടി 19 ലക്ഷം രൂപയാണ് കുടിശിക ഉള്ളത്. ഇതുവരെ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. നിലവിൽ മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്ക്‌ എല്ലാ ദിവസവും ഒരു നേരം പാൽ എന്ന കണക്കിന് 500 മില്ലി ലിറ്ററിന്റിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *