തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നടപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി.
സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെന്ന കാരണം പറഞ്ഞാണ് ഡോക്ടർ ചികിത്സ നിഷേധിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. തിരുവനന്തപുരം തൈക്കാട് ‘അമ്മയും കുഞ്ഞും’ എന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. പനിയും ശ്വാസംമുട്ടലും മൂലം ഇന്നലെ രാത്രിയാണ് സർക്കാർ ആശുപത്രിയിൽ രണ്ടര വയസ്സുകാരന് ചികിത്സ തേടിയത്. എന്നാൽ, കുഞ്ഞിനെ ചികിത്സിക്കാൻ ഡോക്ടർ തയ്യാറായില്ല. ശ്രീകല എന്ന ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ഡോക്ടറിനെതിരെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു.തമ്പാനൂർ സ്റ്റേഷനിലും കുട്ടിയുടെ രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ തമ്പാനൂർ പോലീസ് എഫ്. ഐ. ആർ ചുമത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി