തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടി. രാജ് എന്ന ആളുടെ മൃതദേഹം വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. ഇയാളുടെ സഹോദരനാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. എത്ര ദിവസം മുൻപാണ് കൊലപാതകം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ കൊല്ലപ്പെട്ട രാജ്നെ 11 ദിവസം മുൻപാണ് കാണാതായത്. കാണാതായതിന്റെ പരാതി ഇന്നാണ് പോലീസിന് നൽകിയത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വീടിന്റെ ചുറ്റും പരിശോധിക്കുകയായിരുന്നു. പോലീസിന് സംശയം തോന്നിയ ഭാഗത്ത് കുഴിച്ചുനോക്കുകയും ശരീരത്തിന്റെ അവശിഷ്ടം കിട്ടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രജിന്റെ മൃതദേഹം ആണെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി രാജിന്റെ സഹോദരൻ ബിനുവാണ് ഇയാൾക്ക് മാനസികമായ അസാസ്ത്യമുള്ള വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചതിനുശേഷമായിരിക്കും മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് അറിയുകയുള്ളൂ.