തിരുവനന്തപുരം വെളളറടയില്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവാവിനെ മര്‍ദിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ടക്ടർ സുരേഷിന്റെ ഭാഗത്ത് നിന്നും ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ മന്ത്രി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.