കായംകുളത്ത് അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബീഹാർ സ്വദേശി കുന്തൻ കുമാറാണ് പിടിയിലായത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതൽ ഇയാൾ കുട്ടിയെ പിന്തുണർന്നിരുന്നുയെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.