തിരുവനന്തപുരം പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളില്‍ വെച്ച് നടത്തിയ കൗണ്സിലിങിനിടെയാണ് പീഡന വിവരം കുട്ടികൾ പുറത്തുപറഞ്ഞത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ തുടർന്ന് മുന്‍ സൈനികനായ പൂവാര്‍ സ്വദേശി 56കാരനായ ഷാജി അറസ്റ്റിലായി.
സഹോദരിമാരായ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഷാജി ഇരയാക്കിയത്. പ്രതിയായ ഷാജിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്ത ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തുകയും തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.