AKG സെന്റർ ബോംബക്രമണത്തെ തുടർന്ന് കലാപാഹ്യാനം നടത്തിയെന്ന് ആരോപിച്ചുള്ള ഹർജിയിൽ ഇ പി ജയരാജനും പി കെ ശ്രീമതി ക്കും കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ കോടതിയാണ് നോട്ടീസ് നൽകിയത്. പായ്ച്ചിറ നവാസിന്റെ ഹർജിയിലാണ് നോട്ടീസ്. ഇവർക്കെതിരെ എഫ്ഐആർ വെച്ച് കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് നേരത്തെ ഇയാൾ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളിയിരുന്നു. എന്തായാലും ഇരുവർക്കും ഇപ്പോൾ നോട്ടീസ് നൽകിയിട്ടുണ്ട്.