തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്കേറ്റു. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമത്തിൽ ഗുരുതരമായി പരുക്കേറ്റത്. പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിന് നേരെ കരടി പാഞ്ഞടുത്തത്. കരടിയിൽ നിന്ന് രക്ഷനേടാൻ ശിവദാസൻ സമീപത്തെ മരത്തിൽ കയറിയെങ്കിലും, കരടിയും കൂടെ കയറുകയായിരുന്നു. മരത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് ശേഷവും കരടിയുടെ ആക്രമണം തുടർന്നു.