A young man was arrested with two kilos of ganjaA young man was arrested with two kilos of ganja

തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അഖിൽ എന്ന അമ്പു ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് ആഡംബര ബസിൽ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് അഖിനെ 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. ചെന്നൈയിൽ നിന്ന് 25,000 രൂപക്ക് വാങ്ങിയ കഞ്ചാവ് ഒരു ലക്ഷം രൂപക്ക് വിൽക്കാനായിരുന്ന പ്രതി ലക്ഷ്യമിട്ടതെന്നും എക്സൈസ് സംഘം വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *