A middle-aged man threatened to commit suicide in Thiruvananthapuram Medical College.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കൻ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആക്കുളം സ്വദേശി ശിശുപാലനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചികിത്സയിലിരിക്കുന്ന വ്യക്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തുകയും പിന്നീട് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കുകയായിരുന്നു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ള ആളാണെന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *