A case has been filed against the gang leader who tied a youth to his feet in Tumba.

തിരുവനന്തപുരം: തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച ഗുണ്ടാനേതാവിനെതിരെ കേസ്. കൊടും കുറ്റവാളിയും വലിയതുറ സ്വദേശിയായ ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം പൊലീസ് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഒടുവിൽ പോലീസ് കേസെടുത്തത്.

തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഒരാഴ്ച മുമ്പാണ് മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് ഗുണ്ടയായ ഡാനി കാല് പിടിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ സോഷ്യൽമീഡിയ വഴി പ്രചരിച്ചിട്ടും യുവാവിനെ കണ്ടെത്താനോ വേണ്ട നടപടികൾ എടുക്കാനോ പൊലീസ് തയ്യാറായില്ല. ഇന്നലെ മാധ്യമങ്ങള്‍ വാ‍ർത്ത നൽകിയതിനെ പിന്നാലെയാണ് പോലീസ് യുവാവിനെ കണ്ടെത്തി മൊഴിയെടുത്ത് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *