ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മാറ്റി സ്ഥാപിക്കണമെന്ന ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ സെന്തിൽ കമ്മിഷൻ തള്ളി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മാറ്റിസ്ഥാപിക്കില്ല. നിലവിലെ കെട്ടിടം റീ മോഡലിംഗ് ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷനാണ് സെക്രട്ടറിയേറ്റ് മാറ്റണമെന്ന ശുപാർശ നൽകിയത്. കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.