The government's neglect of the 18-year-old girl who lost control of her arm after participating in a panchagusti competitionThe government's neglect of the 18-year-old girl who lost control of her arm after participating in a panchagusti competition

കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് കൈയ്ക്ക് സ്വാധീനം നഷ്ടപ്പെട്ട 18കാരിയോട് സർക്കാരിന്റെ അവഗണന തുടരുന്നു. കുട്ടിക്ക് ചികിത്സാസഹായം നൽകാൻ ഉത്തരം ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കോഴിക്കോട് കാരന്തൂർ സ്വദേശി ദിയ അഷറഫിനോടാണ് ഈ ദുരവസ്ഥ. 2022 നവംബർ 13ന് കുന്നമംഗലം പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിന് ഇടയിലാണ് ദിയക്ക് പരിക്കേറ്റത്. മത്സരമാനദണ്ഡങ്ങൾ പാലിക്കാതെ മത്സരാർത്ഥിയെ തീരുമാനിച്ച പഞ്ചായത്തിന്റെ വീഴ്ചയാണ് അപകടത്തിന് കാരണം. പെൺകുട്ടിക്കി നഷ്ടപരിഹാരം നൽകണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവ് ഇറക്കിയിട്ടും കുന്നമംഗലം പഞ്ചായത്ത് അത് പാലിച്ചില്ലയെന്നാണ് പരാതി. സംഭവത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *