പ്രണയ ജോഡികളായി അന്ന ബെന്നും റോഷന്‍ മാത്യൂവും! കപ്പേളയിലെ ആദ്യ ഗാനം

കുമ്ബളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ അന്ന ബെനിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് കപ്പേള. റോഷന്‍ മാത്യൂ നായകനാവുന്ന സിനിമയിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച കണ്ണില്‍ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കപ്പേളയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, അനുരാഗ് കശ്യപ് തുടങ്ങിയവരാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

ശ്രീനാഥ് ഭാസി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ സുധി കോപ്പ, തന്‍വി റാം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മുസ്തഫ തന്നെ കഥയെഴുതിയ ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുളളയാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.

Source: Internet