കാസർകോട് കാർ മറിഞ്ഞു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അപകടം പോലീസ് പിന്തുടർന്നപ്പോഴെന്ന് വിദ്യാർത്ഥികളുടെ കുടുംബം ആരോപിച്ചു. അംഗടിമോഗർ ജിഎച്ച്എച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഓണാഘോഷപരിപാടിക്ക് കാറിൽ എത്തിയ വിദ്യാർത്ഥികൾ കാറെടുത്ത് പോകുന്നതിനിടെ പോലീസ് പരിശോധനയുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് കുട്ടികൾ അമിതവേഗതയിൽ ഓടിച്ച് മുന്നോട്ടുപോവുകയും 10 കിലോമീറ്റർ ഓളം പോലീസ് വിദ്യാർത്ഥികളെ പിന്തുടർന്നുയെന്നാണ് പറയുന്നത്. കളത്തൂർ എന്ന സ്ഥലത്തെത്തിയപ്പോൾ കാറ് മറിയുകയും അതിൽ ഉണ്ടായിരുന്ന നാല് വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ കയറ്റുകയും പരിക്കേറ്റ വിദ്യാർത്ഥിയെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ പരിക്ക് ഗുരുതരം ആണെന്ന് മനസ്സിലാക്കി മംഗളൂരിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.