പത്തനംതിട്ടയിൽ ഏഴു വയസ്സുകാരൻ മകനെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് ആണ് ആത്മഹത്യ ചെയ്തത്. പത്തനംതിട്ട ഏനാത്താണ് സംഭവം. മകനെ കൊന്നത്തിനുശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നു. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പോലീസ്ന്റെ നിഗമനം. കുട്ടിയുടെ അമ്മ വിദേശത്താണ് ഉള്ളത്. അവരുമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ഇയാൾ കുഞ്ഞിനെ കൊന്നതെന്നാണ് പോലീസ്ന്റെ നിഗമനം.